2014 ഒക്‌ടോബർ 14, ചൊവ്വാഴ്ച
ചില വികാര വിചാരങ്ങള്‍ .....: നഷ്ട സ്വപ്‌നങ്ങള്‍
ചില വികാര വിചാരങ്ങള്‍ .....: നഷ്ട സ്വപ്‌നങ്ങള്‍: ഹായ് ദ്വിലീപ് ....താനിപ്പോള്‍ എവിടെയാണ് ... കുറച്ചായി കാണാറില്ലല്ലോ ...തനിയ്ക്കിത് എന്ത് പറ്റി.... ആകെ വല്ലാതായിട്ടുണ്ടല്ലോ .....മുന്‍പ...
ചില വികാര വിചാരങ്ങള്‍ .....: സുൽത്താനും അവുള്ളക്കയും
ചില വികാര വിചാരങ്ങള്‍ .....: സുൽത്താനും അവുള്ളക്കയും: ഞങ്ങൾക്കും ഉണ്ട് ഒരു സുൽത്താൻ ...... അതായത് ഞങ്ങളുടെ സ്വന്തം അവുള്ളക്ക . കഴിഞ്ഞ 30 വർഷമായി ഗ്രാമത്തിൽ കട നടത്തുന്ന അവുള്...
സുൽത്താനും അവുള്ളക്കയും
ഞങ്ങൾക്കും
ഉണ്ട് ഒരു സുൽത്താൻ
......അതായത് ഞങ്ങളുടെ സ്വന്തം അവുള്ളക്ക.
കഴിഞ്ഞ 30
വർഷമായി ഗ്രാമത്തിൽ കട നടത്തുന്ന
അവുള്ളക്ക. ഇത്രയും വർഷത്തിനിടെ നാട്
മാറി, നഗരം മാറി, ആൾക്കാർ
മാറി അങ്ങിനെ എല്ലാം
മാറി
പക്ഷെ ഞങ്ങളുടെ സുല്ത്താന് മാത്രം
ഒരു മാറ്റവും കണ്ടില്ല.
പ്രായത്തിന്റെ ചില രൂപമാറ്റങ്ങൾ
അല്ലാതെ മറ്റൊന്നും...............
മക്കളെല്ലാരും
വിദേശത്തു പോയി പണമുണ്ടാക്കി പുതിയ
വീട് വെച്ച് താമസമാക്കി.
പക്ഷെ അവുള്ളക്ക പഴയ അതേ
വീട്ടിൽ തന്നെ.
കെട്ട്യോൾ
കുഞ്ഞാമിന ചെലപ്പം ചോദിക്കും
ഇങ്ങക്ക് ഈ പെരയെങ്കിലും
ഒന്ന് നന്നാക്കി കൂടെ ......ചാവുന്ന
വരെ ഇത് മതി
അതിനു ഒരു മാറ്റവും
വേണ്ട. തന്റെ ഉറച്ച തീരുമാനത്തിന്
ഒരു മാറ്റവും ഇല്ല.
ഓർമവെച്ച കാലം മുതലേ അവുള്ളക്ക
ഈ പീടികയിൽ ഉണ്ട്അന്ന്
ഇതുപോലെ ആയിരുന്നില്ല കട നിറയെ സാധനങ്ങൾ....അത് വാങ്ങാൻ ചുറ്റും ആൾക്കാർ ....മുന്നിലെ
ബെഞ്ചിൽ ചായ കുടിച്ചു സൊറ പറഞ്ഞിരിക്കുന്ന നാട്ടുകാർ
സാധനം വാങ്ങാൻ കാശില്ലേലും
ഇഞ്ഞു അവുള്ളക്കാന്റെ പീട്യേൽ പോയി വാങ്ങിക്കോ എന്ന് മിക്കവരും പറയും. അന്നൊക്കെ വീടുകളിലെ
സ്ഥിതി ഇന്നത്തെ പോലെ അല്ലല്ലോ എങ്കിലും കാശുണ്ടായാലും ഇല്ലെങ്കിലും
ഒരു പരാതിയും അയാൾക്ക്
ഇല്ല. അന്ന് കിട്ടാനുള്ള പയിസ കൂട്ടി നോക്കിയാൽ ചിലപ്പോൾ ലക്ഷങ്ങൾ ഉണ്ടാവും.
എന്നാൽ ഇന്ന് അവുള്ളക്കയുടെ
സ്ഥിതി മാറി. മുന്നിലൊരു ബെഞ്ചിൽ അഞ്ചെട്ടു വെണ്ട, കുറച്ചു തക്കാളി, കുറച്ചു ഉണങ്ങിയ
ഉരുളക്കിഴങ്ങ്. പഴയ സോഡാകുപ്പികൾ പെട്ടിയിൽ അട്ടിയിട്ടിരിക്കുന്നു. കടയ്ക്കകത്തും
കുറച്ച് എന്തോ സാധനങ്ങൾ
മാത്രം. പഴയ പോലെ ആൾക്കാരും ബഹളവും ഒന്നുമില്ല ചായപ്പണി എന്നോ നിർത്തി.
കാര്യങ്ങൾ ഇതൊക്കെ
എങ്കിലും നിത്യവും കട തുറക്കുന്നു രാത്രിയോടെ അടയ്ക്കുന്നു. കഴിഞ്ഞ 30 വർഷമായുള്ള ശീലം
അതെ പടി തന്നെ.
അവുല്ലക്കയെ സുല്താനോട്
ഉപമിയ്ക്കാനുള്ള കാര്യം ...കാഴ്ചയ്ക്ക് രണ്ടു പേരും ഏകദേശം ഒരുപോലെ. നിറത്തിൽ മാത്രമെ അല്പ്പം വ്യത്യാസം
ഉള്ളൂ. പിന്നെ സുൽത്താൻ
മാന്ഗോസ്ററ മാവിൻ ചുവട്ടിൽ ബീഡിയും വലിച്ച് കിടന്നിരുന്നതിനു പകരം കയ്യ് പൊട്ടിയ കസേരയിൽ
അവുള്ളക്ക രാവിലെ മുതൽ രാത്രി വരെ ഇരിക്കുന്നു വല്ലപ്പോഴും വരുന്ന ആളുകളെ പ്രതീക്ഷിച്ച്
.
അടുത്തിടെ ഗ്രാമത്തിലെ
ഒരു കലാസമിതിയുടെ നേതൃത്വത്തിൽ നമ്മുടെ അവുള്ളയ്ക്ക് ഒരു വമ്പൻ സ്വീകരണം കൊടുത്തു.
സ്ഥലത്തെ മാത്രുഭൂമി ലേഖകന്റെ ഭാഷയിൽ സംസ്ഥാനത്ത്
ആദ്യമായിട്ടാവും ഒരുകച്ചവടക്കാരനെ
ആദരിക്കുന്നത് .സ്ഥലം
M.L.A.യും അതുപോലെ മറ്റു പ്രമുഖരും പങ്കെടുത്തു.
പൊന്നാട അണിയിച്ചു
ഉപഹാരവും മറ്റും നല്കി ആദരിച്ചു.
ഞങ്ങളുടെ അവുള്ളക്കയുടെ
കഥ ഇഷ്ടമായാലും ഇല്ലേലും അറിയിക്കുക.
സസ്നേഹം: വത്സരാജ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)